തിരുവനന്തപുരം:ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച
വാഹനത്തില്‍ നിന്നും കണ്ടെടുത്തത് 44 പവന്‍ സ്വര്‍ണ്ണവും 2 ലക്ഷം രൂപയും. കസ്റ്റഡിയിലെടുത്ത ആഭരണവും പണവും പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു.അപകടം നടന്നതിന്റെ അന്നു തന്നെ പ്രകാശ് തമ്പി മാനേജരാണെന്നു പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തി സ്വര്‍ണ്ണത്തെക്കുറിച്ച് അന്വേഷിച്ചതായും ഒപ്പം ലക്ഷ്മിയുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷം ഇവര്‍ക്ക് സ്വര്‍ണ്ണം കൈമാറുകയായിരുന്നു.
രണ്ടു ബാഗുകളിലാണു സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. ലോക്കറ്റ്,മാല,വള,കമ്മല്‍,മോതിരം തുടങ്ങി ആഭരണങ്ങളും സ്വര്‍ണനാണയവും താക്കോലുകളും ബാഗുകളിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശ് തമ്പിയാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.