ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ വെളിപ്പെടുലില്‍ ഗുജറാത്തിനെ വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കുവാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പട്ടേല്‍ സമുദായ സംഘടനാ നേതാവായ ഹാര്‍ദിക് പട്ടേലിന്റെ അടുത്ത അനുയായിയും പാട്ടീദര്‍ നേതാവുമായ നരേന്ദ്ര പട്ടേലാണ് തനിക്ക് ബി ജെ പി ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.