ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പുറത്തിറക്കി.തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.കേരളത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ട ഒഴിച്ചിട്ട് 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വിട്ടെത്തിയ ടോം വടക്കന്റെ പേരും സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചില്ല.

തിരുവനന്തപുരം-കുമ്മനം രാജശേഖരന്‍

ആറ്റിങ്ങല്‍-ശോഭ സുരേന്ദ്രന്‍

കൊല്ലം- കെ വി സാബു

ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍

എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം

ചാലക്കുടി- എ എന്‍ രാധാകൃഷ്ണന്‍

പാലക്കാട്- സി കൃഷ്ണകുമാര്‍

കോഴിക്കോട് – പ്രകാശ് ബാബു

മലപ്പുറം – വി ഉണ്ണികൃഷ്ണന്‍

പൊന്നാനി- വി ടി രമ

വടകര – വി കെ സജീവന്‍

കണ്ണൂര്‍- സി കെ പത്മനാഭന്‍

കാസര്‍കോട്- രവീശ തന്ത്രി

182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും.

പ്രധാന സ്ഥാനാര്‍ത്ഥികളും മണ്ഡലങ്ങളും:

മോദി – വാരാണസി
അമിത് ഷാ – ഗാന്ധിനഗര്‍
രാജ്‌നാഥ് സിംഗ് – ലഖ്‌നൗ
സ്മതി ഇറാനി – അമേഠി
മുസഫര്‍ നഗര്‍ – സഞ്ജീവ് കുമാര്‍ ബല്യാന്‍
ഗൗതംബുദ്ധ് നഗര്‍ – ഡോ. മഹേഷ് കുമാര്‍
മഥുര – ഹേമ മാലിനി
ബദായൂം – സംഘ്മിത്ര മൗര്യ
ബറേലി – സന്തോഷ് കുമാര്‍ ഗാങ്‌വാര്‍
ഉന്നാവോ – സാക്ഷി മഹാരാജ്
ലഖ്‌നൗ – രാജ്‌നാഥ് സിംഗ്
അമേഠി – സ്മൃതി ഇറാനി
മുംബൈ സെന്‍ട്രല്‍ നോര്‍ത്ത് – പൂനം മഹാജന്‍
അരുണാചല്‍ ഈസ്റ്റ് – കിരണ്‍ റിജ്ജു
ബെല്ലാരി – ദേവേന്ദ്രപ്പ
ഉത്തര്‍കന്നഡ – അനന്ത്കുമാര്‍ ഹെഗ്‌ഡെ
ദക്ഷിണകന്നഡ – നളിന്‍ കുമാര്‍ കട്ടീല്‍
തുംകൂര്‍ – ജി എസ് ബസവരാജു