തിരുവനന്തപുരം:മോഹന്‍ലാല്‍ ഫാന്‍സിനു മുന്നില്‍ ബിജെപിക്കാര്‍ മുട്ടുമടക്കി.മുന്‍ നിശ്ചയിച്ചപ്രകാരം പുലര്‍ച്ചെ 4.30 ന് തന്നെ ‘ഒടിയന്‍’ എല്ലാ തീയറ്ററുകളിലും പ്രദര്‍ശിപ്പിച്ചു.ആരാധകരില്‍ ആവേശം നിറച്ച് എല്ലായിടത്തും ഹൗസ്ഫുള്ളായി ഓടുന്നു. ചില ഷോപ്പിംഗ് മോളുകളിലൊഴികെ എല്ലായിടത്തും പതിവുപോലെ പ്രദര്‍ശനമുമുണ്ട്.ഒരു പക്ഷേ സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായിരിക്കും ഹര്‍ത്താല്‍ ദിനത്തില്‍ തീയറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
35 രാജ്യങ്ങളിലാണ് ഇന്ന് ഒടിയന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ കയറി പൊങ്കാലയിട്ടു. ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ ശ്രമിച്ചാല്‍ ആരാധകര്‍ ഇടപെടണമെന്നും ബിജെപിക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കി.അതേസമയം ഒടിയന്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.