ന്യൂഡല്‍ഹി:ശബരിമലയിലെ യുവതീപ്രവേശത്തില്‍ ബിജെപിയടക്കം സംഘ്പരിവാര്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധം തീര്‍ക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി മുരളീധരന്.സിഎന്‍എന്‍ ന്യൂസ് 18ന്റെ പ്രൈം ടൈം പരിപാടിയിലാണ് രാജ്യസഭ എംപിയായ വി മുരളീധരന് നിലപാട് വ്യക്തമാക്കിയത്.
‘ഒരു വിശ്വാസി എന്ന നിലയില്‍ ശബരിമലയില്‍ ഒരു സ്ത്രീ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതില്‍ യാതൊരുവിധ പ്രശ്നവുമില്ല.അങ്ങനെയാണെങ്കില്‍ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാനത്തിന്റെയും പോലീസിന്റെയും ഉത്തരവാദിത്വമാണത്.സുപ്രീം കോടതി വിധി അനുസരിക്കുക എന്നുള്ളത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണ്’.മുരളീധരന് ചര്‍ച്ചയില്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ നടന്ന പ്രവേശനം അത്തരത്തില്‍ അല്ലെന്നും, അത് രാഷ്ട്രീയമായ ഗൂഢാലോചനയാണെന്നും ഇദ്ദേഹം പറയുന്നു.ബിജെപിയുടെ ഉന്നത നേതാവ് തന്നെ ശബരിമല വിഷയത്തില്‍ കടകം തിരിഞ്ഞത് പാര്‍ട്ടിയെ വരും ദിവസങ്ങളില്‍ പ്രതിരോധത്തിലാക്കും.