ദില്ലി:ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി പെണ്‍കുട്ടിയെ സുപ്രീംകോടതിയില്‍ ഹാജരാക്കിയപ്പോള്‍ തിങ്കളാഴ്ചവരെ കുട്ടിയെ ദില്ലിയിലെ അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശവും നല്‍കുകയായിരുന്നു.പെണ്‍കുട്ടിയുടെ സുരക്ഷ കോടതിയുടെ കടമയാണെന്ന് ഉത്തരവില്‍ പറയുന്നു.
ഇന്നലെ രാജസ്ഥാനില്‍ നിന്നാണ് പെണ്‍കുട്ടിയേയും സുഹൃത്തിനേയും ഉത്തര്‍പ്രദേശ് പോലീസ് കണ്ടെത്തിയത്.നിയമ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി മുന്‍ കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മായനന്ദിനെതിരെ ഫേസ്ബുക്കിലൂടെയാണ് ലൈംഗിക ആരോപണം ഉന്നയിച്ചത്.തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു.പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയതും രാജസ്ഥാനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയതും.
പെണ്‍കുട്ടിക്കും കുടംബത്തിനും പ്രത്യേക സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കേസ് തിങ്കളാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.