തിരുവനന്തപുരം:ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക തയ്യാറായി.ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് സംസ്ഥാനനേതൃത്വത്തില്‍ അഴിച്ചുപണി നടത്തിയത്. നിലവിലെ ജനറല്‍ സെക്രട്ടറിമാര്‍ തുടരാനാണ് തീരുമാനം.വി.മുരളീധരന്‍ പക്ഷത്തെയും കുമ്മനം രാജശേഖരന്‍ പക്ഷത്തേയും ഒരുപോലെ പരിഗണിച്ചാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയത്.
കെ.സുരേന്ദ്രന്‍,എം.ടി.രമേശ്,എ.എന്‍.രാധാകൃഷ്ണന്‍,ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തുടരും.ജെ.ആര്‍.പദ്മകുമാര്‍, രഘുനാഥ് എന്നീ സംസ്ഥാനവക്താക്കളെ തല്‍സ്ഥാനത്തു നിന്ന് മാറ്റും.പകരം എംഎസ്.കുമാര്‍,അഡ്വ.ബി.ഗോപാലകൃഷ്ണന്‍ എന്നിവര്‍ വക്താക്കളാകും.
പി എം വേലായുധന്‍,പിവി ബാവ,കെ പി ശ്രീശന്‍,എന്‍.ശിവരാജന്‍,എംഎസ് സമ്പൂര്‍ണ്ണ,പ്രമീള സി നായിക്,ചേറ്റൂര്‍ ബാലകൃഷ്ണന്‍,എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.ജെ ആര്‍ പത്മകുമാര്‍,സി.ശിവന്‍കുട്ടി,വികെ സജീവന്‍,സി കൃഷ്ണകുമാര്‍,രാജി പ്രസാദ്,രേണു സുരേഷ്,ലീലാവതി തറോല്‍,എകെ നസീര്‍ എന്നിവര്‍ സെക്രട്ടറിമാരാവും.