കൊച്ചി:ബിജെപി സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികായി നാളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഹോളിയായതിനാലാണ് ഇന്ന് പട്ടിക പ്രഖ്യാപിക്കാതിരുന്നത്. നേരത്തേ സാധ്യതാപ്പട്ടിക പുറത്തുവന്നെങ്കിലും അതില്‍ ശ്രീധരന്‍പിള്ളയില്ല.പത്തനംതിട്ട സീറ്റില്‍ ശ്രീധരന്‍പിള്ളയെ വെട്ടി കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതായാണ് വിവരം. പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന നിലപാടിലാണ് ശ്രീധരന്‍പിള്ള.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മല്‍സരിക്കുമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞത്. സുരേന്ദ്രനായി ആര്‍എസ്എസ് ഇടപെടല്‍ നടത്തിയോ എന്ന ചോദ്യത്തിന് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ മറുപടി.