പത്തനംതിട്ട:കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. ചിങ്ങമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് എട്ടംഗ സംഘത്തോടൊപ്പം ബിനോയ് എത്തിയത്. ബിനോയിയുടെ രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. മാളികപ്പുറത്തും ബിനോയ് ദര്‍ശനം നടത്തി.
ബീഹാര്‍ സ്വദേശിനിയുടെ പീഡനക്കേസില്‍ മുംബൈ കോടതിയില്‍ നിന്നും ജാമ്യം നേടിയ ബിനോയ് ഡിഎന്‍എ പരിശോധനയുടെ ഫലം കാത്തിരിക്കുകയാണ്.