ന്യൂഡല്‍ഹി:ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ അതു ചെയ്യണമെന്നും
കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദുവിനും കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ന് ഹാജരായത്.
അതേസമയം ബിന്ദുവിനും കനക ദുര്‍ഗയ്ക്കും സുരക്ഷ നല്‍കുന്നുണ്ടെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ എത്തിയ 51 യുവതികള്‍ക്കും സുരക്ഷ നല്‍കിയെന്ന് സര്‍ക്കാര്‍ പറഞ്ഞു.ഇവരുടെ പേരു വിവരങ്ങളടക്കം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.എന്നാല്‍ ഇവരുടെ ഹര്‍ജിയെ 22-ന് ശേഷം വാദം കേള്‍ക്കാനിരിക്കുന്ന പുനഃപരിശോധനാഹര്‍ജികളുമായി ചേര്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.