മലപ്പുറം:ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിന്റേയും കനകദുര്‍ഗയുടേയും വിടുകള്കള്ക്ക് പോലീസ് സംരക്ഷണം നല്കി.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗയുടെ വീടിനും കോഴിക്കോട് കെയിലാണ്ടിയിലെ ബിന്ദുവിന്റെ വീടിന്നും പോലീസ് പൊലീസ് സുരക്ഷയൊരുക്കി.ഡിസംബര്‍ 24ന് ഇവര്‍ മല കയറാനെത്തിയതിനു പിന്നാലെ യുവതികളുടെ വിടിനു മുന്നില്‍ സംഘ്പരിപാര്‍ സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു.ശബരിമലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് മല കയറാനെത്തിയ എല്ലാ യുവതികളുടേയും വീടുകള്‍ക്കുനേരെ ആക്രമണം നടന്നിരുന്നു.നിലവില്‍ യുവതികള്‍ മല കയറിയ സ്ഥിതിക്ക് ഇവരുടെ വീടുകളിലേക്ക് പ്രതിഷേധം ഉയരാനുള്ള സാഹചര്യമുണ്ട്.അതിനാലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് കനക ദുര്‍ഗ്ഗയും കോഴിക്കോട് സ്വദേശി ബിന്ദു കല്യാണിയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്.ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ സന്നിധാനത്തെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.