തിരുവല്ല: ‘പരിസ്ഥിതി സംരംക്ഷണ ബോധവത്ക്കരണം കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ‘ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷ്യൻ അഭി.മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃ വിദ്യാലയമായ കൊമ്പങ്കേരി എം.റ്റി.എൽ.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാത്യു ടി തോമസ് എം എൽ എ .നിരണം ഇടവകയുടെ സഹകരണത്തോടെ ഗ്രീൻ ക്ലബിന്റെ ആഭിമുഖ്യത്തിൻ നടന്ന ചടങ്ങ് നിരണം പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് അധ്യക്ഷത വഹിച്ചു.
ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും വിതരണം ചെയ്യുന്ന വിത്ത് അടങ്ങിയ പേനയുടെ വിതരണോദ്ഘാടനം നിരണം ഇടവക വികാരി ഫാദർ ഷിജു മാത്യു നിർവഹിച്ചു. പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരുംതലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം.ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ പ്രകൃതിക്ക് ദോഷകരമാകുമ്പോൾ പേപ്പർ പേനകൾ ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അത് ഒരു ഔഷധ ഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈ പദ്ധതിയുടെ പ്രധാന ഫലം.കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അഗസ്ത്യ ചീര, തക്കാളി ,മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം ഉള്ള പേനകൾ നിർമ്മിക്കുന്നത് തൃശ്രുരിലുള്ള 7 പേർ അടങ്ങിയ സംഘമാണ്.സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഈ കുട്ടികൾ നിർമ്മിക്കുന്ന പേനകൾ വിതരണം ചെയ്യുന്നതു മൂലം ഇവരുടെ പ്രതീക്ഷകൾക്ക് നിറം നല്കുക കൂടിയാണ് ചെയ്യുന്നതെന്ന് ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ,ജനറൽ കൺവീനർ അജോയ് കെ വർഗ്ഗീസ് എന്നിവർ അറിയിച്ചു. കാട്ടുനിലം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി ഫാദർ വി. ടി. സാമുവേൽ ആമുഖ പ്രഭാഷണം നടത്തി.തുണിസഞ്ചികളുടെ വിതരണം ഗ്രാമ പഞ്ചായത്ത് അംഗം കുരുവിള കോശി നിർവഹിച്ചു. വിദ്യാർത്ഥികൾക്കിടയിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുന്ന ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം ഹെഡ്മാസ്റ്റർ ജോൺ പി തോമസിന് നല്കി നിർവഹിച്ചു. ഗ്രീൻ ക്ലബ് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,ജനറൽ കൺവീനർ അജോയി കെ വർഗ്ഗീസ് , കൺവീനർ
അനീഷ് ജോൺ ,പോൾ വർഗ്ഗീസ്,
പി.ടി.എ പ്രസിഡന്റ് അജി ഏബ്രഹാം, സീനിയർ അസിസ്റ്റന്റ് മേഴ്സി കെ, സ്റ്റാഫ് സെക്രട്ടറി ഏബ്രഹാം ഉമ്മൻ, ബ്രദേഴ്സ് ഗ്രൂപ്പ് ഡയറക്ടർ പ്രസാദ് മാത്യം മഠമുഖത്ത് ,എം.ജെ. അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.