ജലന്ധര്‍:ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുളള ഗൂഢാലോചനയാണിതെന്നും കന്യാസ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യമെന്നും ജലന്ധര്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ആദ്യമായി പീഡനം നടന്നുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത്.തൊട്ടടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ബിഷപ്പിനെ് വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.പീഡിപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമോയെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു.കന്യാസ്ത്രീക്കെതിരെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പുമായി അകന്നതെന്നും രൂപത ചൂണ്ടിക്കാട്ടി.
അതേസമയം ബിഷപ്പ് സ്ഥാനത്ത് നിന്നും രാജി വയ്ക്കാന്‍ ആലോചിച്ചിരുന്നതായി ഫ്രാങ്കോ മുളയ്ക്കല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.സഹവൈദികര്‍ ഉപദേശിച്ചതു കൊണ്ടാണ് രാജിയില്‍നിന്നും പിന്‍മാറിയത്.മാധ്യമ വിചാരണ നടത്തി സഭയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.