കൊച്ചി:കന്യാസ്ത്രീയുടെ പീഢനപരാതിയില്‍ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിനായി ബിഷപ്പ് 11 മണിയോടെ തൃപ്പൂണിത്തുറയിലെത്തി.ബിഷപ്പ് സഞ്ചരിച്ച വാഹനത്തെ മാധ്യമങ്ങള്‍ പിന്‍തുടര്‍ന്നെങ്കിലും ആര്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്.
അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പൊലീസ് സംഘം ചോദ്യം ചെയ്യലിനായി തൃപ്പുണ്ണിത്തുറയിലെ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.കൊച്ചി റേഞ്ച് ഐജി വിജയ് സാഖറേയെയുമായി അന്വേഷണ സംഘവും കോട്ടയം എസ് പിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ചോദ്യം ചെയ്യലിനായി ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മുറിയില്‍ അഞ്ച് ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്.മൊഴി എടുക്കുന്നത് ചിത്രീകരിക്കാനും ചോദ്യം ചെയ്യലിനിടെ ബിഷപ്പിനുണ്ടാവുന്ന ഭാവഭേദങ്ങള്‍ പരിശോധിക്കാനുമാണ് തയ്യാറെടുപ്പുകളെന്ന് പൊലീസ് പറയുന്നു.നേരത്തേ ജലന്ധറില്‍ വച്ച് ചോദ്യം ചെയ്തപ്പോള്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നു കണ്ടെത്തിയിരുന്നു.