തിരുവനന്തപുരം:പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്ക്കരണകമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്.പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ലെന്നും വിഎസ് പറഞ്ഞു. ഡിജിപിക്ക് നല്കിയ കത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.പരാതിക്കാരായ കന്യാസ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു കന്യാസ്ത്രീയുടെ പിതാവ് നല്കിയ പരാതിയും മറ്റു തെളിവുകളും വിഎസ് ഡിജിപിക്ക് കൈമാറി.