ഡൽഹി: പതിനേഴു വർഷത്തെ നിയമപോരാട്ട ചരിത്രമാണ് ബിൽക്കിസ് ബാനുവിനുള്ളത് .2002 ൽ ഗുജറാത്ത് കലാപത്തിൽ കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ബിൽക്കിസ് ബാനുവിന് കലാപത്തിൽ മൂന്നരവയസ്സുള്ള മകൾ നഷ്ടപ്പെട്ടു .കലാപസമയം അവർ ഗർഭിണിയുമായിരിന്നു.
ഏപ്രിൽ മാസത്തിൽ കോടതി നൽകാൻ നിർദേശിച്ച നഷ്ടപരിഹാരമായ അൻപത് ലക്ഷം രൂപ, സർക്കാർ ജോലി ,വീട് എന്നിവയിലൊന്നും ഇതുവരെ ഗുജറാത്ത് സർക്കാർ ബാനുവിന് നൽകിയിട്ടില്ല.ഇപ്പോൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായുള്ള ബെഞ്ച് പരിഗണിച്ച കോടതിയലക്ഷ്യക്കേസിൽ ബാനുവിന് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകേണ്ട നഷ്ടപരിഹാരം നൽകണം എന്നാണു ഉത്തരവ് .സുപ്രീം കോടതിവിധി നടപ്പാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ഉറപ്പുപറഞ്ഞു .
2002 മാർച്ചിൽ കൂട്ടക്കൊലയും ബലാത്സംഗങ്ങളും അരങ്ങേറിയ ഗുജറാത്തിൽ സുരക്ഷിതമായ സ്ഥലം അന്വേഷിച്ചു പാലായനം ചെയ്ത ബൽക്കീസ് ബാനുവും കുടുംബവും ഒരു ട്രെക്കിൽ സഞ്ചരിക്കുകയായിരുന്നു .മുപ്പത്തഞ്ചോളം ആളുകൾ അവരെ വഴിയിൽ തടഞ്ഞു .പത്തൊമ്പതുകാരിയായ ബിൽക്കിസ് ബാനുവും അവളുടെ അമ്മയും കൂട്ടബലാത്സംഗത്തിനിരയായി.ബിൽക്കീസ് ബാനുവിന്റെ മകൾ തറയിലടിക്കപ്പെട്ടു ആ രണ്ടുവയസ്സുകാരി തല തകർന്നാണ് മരിച്ചത്.ആ ആക്രമണത്തിൽ പതിന്നാലുപേർ കൊല്ലപ്പെട്ടു .ബിൽക്കീസ് ബാനുവും രണ്ടു കുട്ടികളും മാത്രമാണ് രക്ഷപ്പെട്ടത് .