ന്യൂഡ‍ല്‍ഹി: ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ഡൽഹി ഘടകം എ കെ ജി ഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. സി പി എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു മാർച്ച്. ബാരിക്കേഡുകൾ തള്ളി മാറ്റി അകത്തു കടക്കാൻ ശ്രമിച്ച ബി ജെ പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ബാരിക്കേഡിന് മുകളിൽ കയറി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എ കെ ജി ഭവന് 300 മീറ്റർ അകലെ വച്ച് പൊലീസും സി ആർ പി എഫും ചേർന്ന് മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എന്നാൽ എ കെ ജി ഭവനിലേക്കുള്ള മാർച്ചിൽ മന്ത്രി പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബിജെപിയുടെ എ കെ ജി ഭവൻ മാർച്ച് തുടരും