ലക്നൗ:ബുലന്ദ്ഷഹറില്‍ ഗോമാംസം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കലാപത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സുബോധ്കുമാര്‍ സിംഗിനെ കൊലപെടുത്തിയ പ്രതി പിടിയിലായി.പ്രദേശവാസിയായ പ്രശാന്ത് നട്ട് ആണ് പിടിയിലായത്.ഇയാള്‍ കുറ്റം സമ്മതിച്ചു.സുബോധ്കുമാറിന്റെ തോക്ക് പിടിച്ചുവാങ്ങിയാണ് ഇയാള്‍ അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന് ഒരു മാസത്തിനുശേഷമാണ് പ്രതിയെ പിടികൂടുന്നത്.കേസിലെ ഒന്നാം പ്രതിയായ ബജ്റംഗ്ദള്‍ നേതാവ് യോഗേഷ്കുമാറും മറ്റൊരുപ്രതിയും ഇപ്പോഴും ഒളിവിലാണ്.എന്നാല്‍ പ്രശാന്ത് നട്ടിന്റെ അറസ്റ്റോടെ ബജ്റംഗ്ദള്‍ നേതാക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്.
