കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എം പി കേരളാ ഡി ജി പി ലോക്നാഥ്ബെഹ്റക്കെതിരെ രൂക്ഷമായ ആരോപണം വീണ്ടും ആവർത്തിച്ചു .വ്യാജ ഏറ്റുമുട്ടൽ കൊലപാതകമായ ഇസ്രത് ജഹാൻ കേസിൽ നരേന്ദ്രമോദിയെയും ബി ജെ പി പ്രസിഡന്റ് അമിത്ഷായെയും രക്ഷിക്കാൻ വേണ്ടതെല്ലാം ബെഹ്റ ചെയ്തു എന്ന് മുല്ലപ്പള്ളി പറഞ്ഞു . എൻ ഐ എ മേധാവിയായിരുന്ന സമയത്തു കേന്ദ്രസർക്കാരിനെ വെള്ളപൂശുന്ന തരത്തിൽ ബെഹ്റ റിപ്പോർട് കൊടുത്തു എന്നും മുല്ലപ്പള്ളി ആരോപിച്ചു .യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് വടകരയിൽ നൽകിയ സ്വീകരണത്തിലാണ് മുല്ലപ്പള്ളി ഈ ആരോപണങ്ങൾ ഉന്നയിച്ചത് .മോദിക്കും പിണറായിക്കും ഇടയിലുള്ള പാലമാണ് ലോക്നാഥ് ബെഹ്റ .ബെഹ്റയുടെ ഡി ജി പി ആയുള്ള നിയമനം നരേന്ദ്രമോദിയുടെ ശുപാർശ പ്രകാരമാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു .
വീരസ്യം പറയാതെ തെളിവുകൾ ഹാജരാക്കാൻ ബി ജെ പി നേതാവ് എം ടി രമേശ് മുല്ലപ്പള്ളിയെ വെല്ലുവിളിച്ചു .