കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കി.ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ വച്ച് പിടിയിലായ രവി പൂജാരിയെ അഞ്ചു ദിവസത്തിനകം ഇന്ത്യയിെലത്തിക്കും. കര്‍ണാടകത്തിലും മുംബൈയിലും രവി പൂജാരിക്കെതിരെ നിരവധി കേസുകളുണ്ട്.ഇവിടങ്ങളിലെ നടപടികള്‍ക്കുശേഷം ഇയാളെ ചോദ്യം ചെയ്യാനായി കൊച്ചി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
നടി ലീന മരിയ പോളിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലീന മരിയ പോളിനെ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.ഇയാളുടെ ഇന്റര്‍നെറ്റ് കോളുകള്‍ കേന്ദ്രീകരിച്ച് കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമാണെന്ന് വ്യക്തമായത്.തുടര്‍ന്നാണ് ഇയാളെ സെനഗലില്‍ നിന്നും പിടികൂടിയത്.