തിരുവനന്തപുരം:അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് സുഹൃത്ത് സ്റ്റീഫന്‍ ദേവസി.വെന്റിലേറ്ററില്‍നിന്നും മാറ്റിയ ലക്ഷ്മിയോട് ബാലുവും മകളും ഇനിയില്ലെന്ന സത്യം അറിയിച്ചെന്നും സ്റ്റീഫന്‍ പറയുന്നു.ലക്ഷ്മിയുടെ അമ്മയാണ് കാര്യങ്ങള്‍ പറഞ്ഞത്.ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ചതിനു ശേഷമായിരുന്നു സ്റ്റീഫന്റെ പ്രതികരണം.ഉപകരണങ്ങളില്ലാലെ ലക്ഷ്മി ശ്വസിച്ചു തുടങ്ങിയെന്നും ഇനി സംസാരിക്കാന്‍ സാധിക്കുമെന്നാണ് തോന്നുന്നതെന്നും സ്റ്റീഫന്‍ പറഞ്ഞു.
‘ലക്ഷ്മിയുടെ അമ്മ ബാലുവിന്റേയും മകള്‍ ജാനിയുടേയും കാര്യം ലക്ഷ്മിയോട് സംസാരിച്ചിരുന്നു.ഇപ്പോള്‍ കടുത്ത മാനസിക വേദനയിലൂടെയാകും ലക്ഷ്മി കടന്നു പോകുന്നത്.ഭാഗ്യവശാല്‍ അവരുടെ നില മെച്ചപ്പെട്ടു വരുന്നു.ജീവിതം പിടിച്ചു നിര്‍ത്താനും കരുത്തോടെ നില്‍ക്കാനും ലക്ഷ്മിക്ക് ശക്തി ലഭിക്കാന്‍ നമുക്ക് എല്ലാവര്‍ക്കും പ്രാര്‍ഥിക്കാം’ സ്റ്റീഫന്‍ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.