ലാഹോര്‍:ഭാര്യ കുല്‍സും നവാസിന്റെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പരോള്‍ അനുവദിച്ചു.ജയിലില്‍കഴിയുന്ന മകള്‍ക്കും മരുമകനും പരോള്‍ അനുവദിച്ചിട്ടുണ്ട്.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ജൂലൈമുതല്‍ ഇവര്‍ റാവല്‍പിണ്ടിയിലെ ജയിലിലാണ്.
അര്‍ബുദബാധയെത്തുടര്‍ന്ന് ഏറെ നാളായി ലണ്ടനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷെരീഫിന്റെ ഭാര്യ കുല്‍സൂം നവാസ് ഇന്നലെയാണ് അന്തരിച്ചത്.
അഴിമതിക്കേസില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം നവാസ് ഷറീഫിന് രാജിവെക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ മണ്ഡലമായ ലാഹോറില്‍ നിന്നും കുല്‍സൂം മത്സരിച്ച് വിജയിച്ചിരുന്നു.എന്നാല്‍ ചികിത്സക്ക് ലണ്ടനിലേക്ക് പോയതിനാല്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല.1999ല്‍ പട്ടാള അട്ടിമറിയേത്തുടര്‍ന്ന് നവാസിനെ നാടുകടത്തിയപ്പോള്‍ മൂന്ന് വര്‍ഷം പി.എം.എല്‍- എന്‍ നയിച്ചത് കുല്‍സൂമായിരുന്നു.
