റായ്പൂര്‍:ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിനെ തെരഞ്ഞെടുത്തു. പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്. ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍. സത്യപ്രതിജ്ഞ നാളെ നടക്കും. ഹൈക്കമാന്റ് താല്‍പര്യ പ്രകാരം താമ്രധ്വജ് സാഹുവിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം മറ്റ് നേതാക്കള്‍ എതിര്‍ത്തതോടെയാണ് ഭൂപേഷ് ബാഗലിന് അവസരം കൈവന്നത്.
മധ്യപ്രദേശില്‍ ദിഗ് വിജയസിങ് സര്‍ക്കാരില്‍ ഗതാഗത മന്ത്രിയും 2000ത്തില്‍ ഛത്തീസ്ഗഢിലെ അജിത് ജോഗി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയുമായിരുന്നു ഭൂപേഷ് ബാഗല്‍.90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരത്തിലെത്തുന്നത്.