നിരണം: വരുംതലമുറയെ കൃഷിയെ പറ്റി പരിചയപെടുത്തുന്നതിനും വിഷ രഹിത പച്ചക്കറി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ ഉത്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയുടെ ഭൂമിത്ര പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഗ്രീൻ ക്ലബ്ആരംഭിച്ചു. പുതുവത്സര സ്തോത്ര ആരാധനക്കും കുർബാനയ്ക്കും ശേഷം ദൈവാലയ അങ്കണത്തിൽ ഇടവക വികാരി ഫാദർ ഷിജു മാത്യു ഫലവ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അധ്യക്ഷത വഹിച്ചു.അജോയ് വർഗ്ഗീസ് ജനറൽ കൺവീനറും അനീഷ് ജോൺ കൺവീനറും പോൾ വർഗ്ഗീസ് കോർഡിനേറ്ററും അനിത ചാക്കോ സെക്രട്ടറിയും ഷിബു ചെറിയാൻ ട്രഷറാറും ആയി ഉള്ള 21 അംഗങ്ങൾ അടങ്ങുന്നതാണ് ഗ്രീൻ ക്ലബ്. വിവിധ കുടുംബങ്ങളിൽ നിന്നും പല തരം ഫലവൃക്ഷതൈകകളും പച്ചക്കറി വിത്തുകളും ശേഖരിച്ച് പരസ്പരം പങ്കുവെച്ച് ജൈവകൃഷിയിലൂടെ അവശ്യമായ ഫലങ്ങളും പച്ചക്കറികളും ഉദ്പാദിപ്പിക്കുന്നതിനുള്ള ശ്രമത്തെ നിരണം അതിഭദ്രാസന സഹായമെത്രാൻ മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ അഭിനന്ദിച്ചു.