രാജ്യ തലസ്ഥാനം ഇന്നലെ കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം .കനത്ത ജാഗ്രതയിൽ കേന്ദ്ര നിയന്ത്രണത്തിലുള്ള പോലീസ് സേന നിലയുറപ്പിച്ചിട്ടും പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത് .പ്രതിഷേധക്കാർ ജന്തർ മന്തറിലേക്കു  മാർച്ചും സംഘടിപ്പിച്ചു .ഭീം ആർമി പാർട്ടി നേതാവ് ചന്ദ്ര ശേഖർ ആസാദാണ് പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകിയത് .പുലർച്ചെ ജുമാമസ്‌ജിദിൽ നിന്നും ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു . യു പിയിൽ പ്രതിഷേധത്തെത്തുടർന്നുണ്ടായ  സംഘർഷത്തിൽ പത്തുപേരോളം മരിച്ചതായി വാർത്തകളുണ്ട് . ഇതിനോടകം ഉത്തർപ്രദേശിൽ മാത്രം സ്ഥിതീകരിച്ച മരണസംഖ്യ ആറായി .കർണാടകത്തിൽ രണ്ടു പേരാണ് പ്രക്ഷോഭത്തിൽ മരണപ്പെട്ടത് .

രണ്ടു മരണം നടന്ന കർണാടകത്തിലെ മംഗളൂരുവിലേക്ക് പോകാനെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു .മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ,മുൻ സ്പീക്കർ രമേശ്  കുമാർ എന്നിവരെയും മറ്റുചില നേതാക്കളെയുമാണ് തടഞ്ഞത് .മംഗളൂരുവിൽ വരരുത് എന്ന് കാണിച്ച്  സിദ്ധരാമയ്യക്ക് കർണാടക പോലീസിന്റെ നോട്ടീസ് ലഭിച്ചു . സിദ്ധരാമയ്യ വന്നാൽ ക്രമസമാധാനം പാലിക്കാനാവില്ല എന്നതാണ് പോലീസ് ഭാഷ്യം .  എന്ത് വിലകൊടുത്തും ഭേദഗതികൾ വരുത്തിയ നിയമം നടപ്പിലാക്കുമെന്ന് തന്നെയാണ് കേന്ദ്രസർക്കാർ നിലപാട് .എന്നാൽ മുസ്ലിം സംഘടനകളുമായി ചർച്ചയാകാം എന്ന നിലയിലേക്ക് ബി ജെ പി നേതൃത്വം ഇറങ്ങി വന്നിട്ടുണ്ട് .