ഹരിപ്പാട്:മകന്‍ വിഷം ചേര്‍ത്ത് നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ (96)ആണ് മരിച്ചത്.വിഷം നല്‍കിയ ഇവരുടെ ഏക മകന്‍ വേലായുധന്‍(52) ഇതേ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുകയാണ്.
വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.വേലായുധന്റെ ഭാര്യ തൊഴിലുറപ്പ് ജോലിക്കു പോയതായിരുന്നു.പാറുക്കുട്ടിയമ്മയ്ക്ക് എന്തോ കുടിക്കാന്‍ കൊടുക്കുന്നത് കണ്ട് സംശയം തോന്നിയ വേലായുധന്റെ ഇളയമകളാണ് നാട്ടുകാരെ വിവരം അറിയിച്ചത്.തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ കണ്ടത് അവശനിലയിലായ അമ്മയെയും മകനെയും ആണ്.ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പാറുക്കുട്ടിയമ്മ മരിച്ചു.
ഒതളങ്ങ പാലില്‍ ചേര്‍ത്താണ് വേലായുധന്‍ അമ്മയ്ക്ക് നല്‍കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.ഇയാള്‍ ഒതളങ്ങ അന്വേഷിച്ചു നടന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു.ഭാഗവത പാരായണക്കാരനായ വേലായുധന്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടാക്കുന്നത് പതിവായിരുന്നെന്ന അയല്‍വാസികള്‍ പറഞ്ഞു.വോലായുധന് രണ്ട് പെണ്‍മക്കളാണുള്ളത്.