കട്ടപ്പന:പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ ജനനേന്ദ്രിയം മുറിച്ചനിലയില്‍ കണ്ടെത്തി.കുമളി ഡൈമുക്ക് സ്വദേശി ചുരളി (42)നെയാണ് പീരുമേട് സബ് ജയിലിലെ സെല്ലില്‍ ജനനേന്ദ്രിയം മുറിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.                                                                           ഷേവ് ചെയ്യാന്‍ ജയില്‍ അധികൃതര്‍ നല്‍കിയ ബ്ലേഡ് ഉപയോഗിച്ച് പ്രതി സ്വയം ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്നാണ് ജയിലധികൃതര്‍ നല്‍കുന്ന വിശദീകരണം. നാലുമാസം മുന്‍പ് മകളെ പീഡിപ്പിച്ചതിന് ജയിലിലായ ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.എന്നാല്‍ ജാമ്യക്കാരില്ലാഞ്ഞതിനാല്‍ തടവില്‍ത്തന്നെ തുടരുകയായിരുന്നു.