തിരുവനന്തപുരം : മലയാളത്തിന്റെ ലേഡിസൂപ്പര്‍സ്റ്റാർ മഞ്ചുവാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ശ്രീകുമാര്‍മേനോനില്‍ നിന്നും തനിക്ക് വധഭീഷണിയുണ്ടെന്നും അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുമോയെന്ന ഭയമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു താരം പരാതി നല്‍കിയിരിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മഞ്ചു വാര്യര്‍ സിനിമയിലെ സംഘടനകള്‍ക്ക് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയ്ക്കും മഞ്ജു പരാതി നല്‍കിയിരുന്നു. തൊഴില്‍പരമായി പിന്തുണയ്ക്കുമെന്നായിരുന്നു അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഇതിനോട് പ്രതികരിച്ചത്. നടി പോലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാവില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രീകുമാര്‍ മേനോന്‍ ഫെഫ്കയില്‍ അംഗമല്ലാത്തതുകൊണ്ട് തന്നെ ഈ കേസില്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇനി മഞ്ജു വാര്യരുടെ വിഷയത്തില്‍ ഡബ്ല്യുസിസിയുടെ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത് .