കൊച്ചി:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ പിന്‍മാറി.കേസ് പിന്‍വലിക്കാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്‍മാറിയതുകൊണ്ട് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നുറപ്പായി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പമായിരിക്കും ഉപതെരഞ്ഞെടുപ്പും നടക്കുക.
സാക്ഷികളെ സിപിഎമ്മും മുസ്‌ലിം ലീഗും ചേര്‍ന്ന് ഇല്ലാതാക്കിയെന്നും കേസ് വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണു പിന്‍വലിച്ചതെന്നും കെ.സുരേന്ദ്രന്‍ പ്രതികരിച്ചു.
മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പി.ബി.അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.പിബി അബ്ദുള്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ട് പോകണോയെന്ന് കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു.കേസ് പിന്‍വലിക്കില്ലെന്നായിരുന്നു സുരേന്ദ്രന്റെ മുന്‍നിലപാട്.