കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് കോടതി തീര്‍പ്പാക്കി.കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ് അവസാനിച്ചത്. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് നല്കിയ അപേക്ഷയിലാണ് നടപടി.
തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഹരജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന് ആവശ്യപ്പെട്ടിരുന്നത്. കേസിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ മകന്റെ അഭിഭാഷകന് സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില് ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന് പറഞ്ഞതോടെയാണ് കേസ് നീണ്ടുപോയത്.
2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന് പരാജയപ്പെട്ടത്. തുടര്‍ന്ന് അബ്ദുള്‍ റസാഖിന്റെ വിജയിച്ചതില്‍ ക്രമക്കേടു നടന്നെന്നാരോപിച്ച് സുരേന്ദ്രന് കോടതിയെ സമീപിക്കുകയായിരുന്നു.കേസ് നടക്കുന്നതിനിടെ അബ്ദുള്‍ റസാഖ് മരിച്ചു. പിന്നീട് മകനാണ് കേസ് നടത്തിയത്.