കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും തട്ടിക്കൊണ്ടു പോയ വിദ്യാര്‍ത്ഥിയെ മംഗളൂരുവില്‍ കണ്ടെത്തി.തട്ടിക്കൊണ്ടുപോയ സംഘം തന്നെ വിദ്യാര്‍ത്ഥിയെ മംഗളൂരുവിലെ ബസ്സ്്റ്റോപ്പില് ഉപേക്ഷിക്കുകയായിരുന്നു. വോര്‍ക്കാടി കൊള്ളിയൂരിലെ അബൂബക്കറിന്റെ മകന് ഹാരിസിനെ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. തര്‍ക്കം ഒത്തുതീര്പ്പായതുകൊണ്ടാവും കുട്ടിയെ മോചിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.ഹാരിസിനെ നാട്ടിലെത്തിക്കാന്‍ പോലീസ് മംഗളൂരിലേക്ക് പോയിട്ടുണ്ട്.
ഹാരിസിന്റെ അമ്മാവന് ലത്തീഫുമായി ഒരു സംഘം നടത്തിയ സ്വര്‍ണ ഇടപാടിലെ തര്‍ക്കത്തെത്തുടര്‍ന്നാണ് മൂന്നു ദിവസം മുന്‍പ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.സഹോദരിക്കൊപ്പം മംഗളൂരുവിലെ കോളേജിലേക്ക് പോകുമ്പോള്‍ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ബലമായി കാറില്‍ കയറ്റി ക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വച്ച് ഭീഷണിപ്പെടുത്തിയ സംഘം വിട്ടുകാരോട് മോചന ദ്രവ്യമായി രണ്ടുകോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ലത്തീഫിന്റെ മകനെ തട്ടിക്കൊണ്ടു പോവാനായിരുന്നു സംഘം ഉദ്ദേശിച്ചതെന്നും എന്നാല്‍ ആളുമാറി ഹാരിസിനെ കൊണ്ടുപോവുകയായിരുന്നെന്നുമാണ് പറയപ്പെടുന്നത്.