കോട്ടയം:മണര്‍കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശി നവാസിനെയാണ് ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.മദ്യപിച്ച് ബഹളം വെച്ചതിന് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് നവാസിനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കിയതായി കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു.ലോക്കപ്പ് മരണത്തില്‍ കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐ.ജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി.