അരവിന്ദ് സ്വാമി,സിംബു,വിജയ് സേതുപതി,എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്നം ഒരുക്കുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രം സെപ്തംബര്‍ 28 ന് തിയേറ്ററുകളിലെത്തും.ജ്യോതിക,അതിഥി റാവു ഹൈദരി എന്നിവരാണ് നായികമാര്‍.പ്രകാശ് രാജും ജയസുധയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുണ്‍ വിജയും വേഷമിടുന്നത്.പൊലീസ് വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നു.
എപ്പോഴുമെന്നപോലെ മണിരത്നം ചിത്രങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന പ്രതിഭകളുടെ സംഗമം തന്നെയാണ് ഈ ചിത്രത്തെയും ശ്രദ്ധേയമാക്കുന്നത്.എ.ആര്‍.റഹ്മാന്റെ മാസ്മരിക സംഗീതം,വൈരമുത്തുവിന്റെ മനോഹരമായ വരികള്‍,സന്തോഷ് ശിവന്റെ മികവുറ്റ ഛായാഗ്രഹണം…അങ്ങനെ പ്രേക്ഷകര്‍ പ്രതീക്ഷയുടെ കൊടുമുടിയിലാണ്.ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
മണിരത്നവും സുഭസ്‌കരനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണിരത്നവും ശിവ ആനന്ദവും ചേര്‍ന്നാണ്.സോളോയുടെ സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്.
