ഇടുക്കി:പള്ളിവാസലിനു സമീപത്തെ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികള്‍ അടക്കം മുപ്പതോളം സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു.റിസോര്‍ട്ടിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നാണ് ഇവിടം അപകടാവസ്ഥയിലായത്.മണ്ണിടിച്ചില്‍ കാരണം റോഡും മററും തകര്‍ന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേയ്ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്.പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന റിസോര്‍ട്ട് സര്‍ക്കാര്‍ പൂട്ടിച്ചെങ്കിലും കോടതി ഉത്തരവിന്റെ ബലത്തില്‍ ഇവിടെ റിസോര്‍ട്ട് തുറന്നു പ്രവര്‍ത്തിക്കുകയാണ്.
റിസോര്‍ട്ടില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന വിദേശികളുടെ സന്ദേശങ്ങള്‍ വൈറലായി.
അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക പൗരന്‍മാരോട് നിര്‍ദേശിച്ചു.
ഇടുക്കി പണിക്കന്‍കുടിയില്‍ രാവിലെ മണ്ണിടിഞ്ഞ് മന്നാടിയില്‍ റിനോ തോമസ് എന്ന യുവാവ് മരിച്ചു.മുണ്ടന്‍ മുടിയില്‍ ഉരുള്‍ പൊട്ടി വ്യാപകമായി കൃഷി നശിച്ചു.ചെട്ടിയം പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
ഇടുക്കിയില്‍ മഴ ഇപ്പോഴും ആശങ്കപ്പെടുത്തുന്ന അവസ്ഥയില്‍ തകര്‍ത്തു പെയ്യുകയാണ്.