തിരുവനന്തപുരം:നാടിന്റെ രക്ഷാസേനയായ മല്‍സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്.പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനായി ജീവന്‍പോലും പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നല്‍കിയത്.വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളിലായി പ്രളയബാധിതമേഖലകളിലെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്.
ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മത്സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു.നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്.
ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍.അവരുടെ കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിക്കാതെ അപകടത്തില്‍പ്പെട്ടവരെ സഹോദരതുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങിയത്.അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.