ഭോപ്പാല്‍:മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് 117 സീറ്റിനാണ് മുന്നില്‍ നില്‍ക്കുന്നത്.ബിജെപി 99 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.മധ്യപ്രദേശില്‍ സര്‍ക്കാരിനെതിരായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു.എന്നാല്‍ കോണ്‍ഗ്രസിന് ബിജെപിയെ തറപറ്റിക്കാനായില്ല.
മധ്യപ്രദേശില്‍ ബിഎസ്പിയും വലിയ മുന്നേറ്റം നടത്തിക്കഴിഞ്ഞതിനാല്‍ പാര്‍ട്ടിയുടെ തിരുമാനം കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായകമാവും.ബിഎസ്പി യുടെ നേട്ടം കോണ്‍ഗ്രസിന് ആശ്വാസത്തിന് വക നല്‍കുന്നതാണ്.കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റാണ്.അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് ബിഎസ്പിയുടെ സഹായം തേടേണ്ടി വരും.സ്വാഭാവികമായും ബിഎസ്പി കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് സാധ്യത.