തിരുവനന്തപുരം:സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.ഇപി ജയരാജന്‍ മന്ത്രിസഭയിലേക്ക്.ജയരാജന് വ്യവസായ വകുപ്പ് നല്‍കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.ഇതുസംബന്ധിച്ച നിര്‍ദ്ദേശം 13 ന് ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ജയരാജന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും.കായികം, യുവജനക്ഷേമം എന്നീവകുപ്പുകളും ജയരാജന്‍ കൈകാര്യം ചെയ്യും.
വ്യവസായ മന്ത്രിയായ എസി മൊയ്തീന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാവും.ഇതോടെ മന്ത്രിസഭയില്‍ 20 അംഗങ്ങളാവും.കെ.ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കും.ഹജ്ജ് ന്യൂനപക്ഷ ക്ഷേമം,വഖവ്,എന്നീ വകുപ്പുകളുടെ ചുമതലയും മന്ത്രി കെടി ജലീല്‍ നിര്‍വഹിക്കും.
സംയുക്ത പാര്‍ലമെന്ററി സെക്രട്ടറിയുടെ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സിപിഐ എമ്മിനുമാണ്. ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ് സ്ഥാനം നല്‍കാനാകുമോ എന്ന കാര്യം എല്‍ഡിഎഫ് പരിഗണിക്കുമെന്നും കോടിയേരി പറഞ്ഞു.സിപിഐഎം കൈകാര്യം ചെയ്യുന്ന വകുപ്പുകളിലാണ് മാറ്റമുണ്ടായത്.
പന്ത്രണ്ട് മന്ത്രിമാരാണ് സിപിഐ എമ്മിനുള്ളത്. ഇപി ജയരാജന്‍ കൂടി ഉള്‍പ്പെടുന്നതോടെ അത് 13 ആയി മാറും.