ദില്ലി:സിബിഐയുമായി യുദ്ധത്തിനിറങ്ങിയ മമതാബാനര്‍ജിക്ക് സുപ്രീം കോടതിയില്‍നിന്നും തിരിച്ചടി.ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുമ്പാകെ ഹാജരാകണം. സിബിഐക്ക് രാജീവ്കുമാറിനെ ചോദ്യം ചെയ്യാം .എന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.ഫെബ്രുവരി 20-ന് കേസ് വീണ്ടും പരിഗണിക്കും.മനു അഭിഷേക് സിഖ്വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സിബിഐക്ക് വേണ്ടി ഹാജരായി.
ബംഗാള്‍ പൊലീസ് സിബിഐക്കെതിരെ കേസെടുക്കുന്നത് തടയണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ കോടതീയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ബംഗാള്‍ ചീഫ് സെക്രട്ടറിക്കും,ഡിജിപിക്കും കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ക്കും നോട്ടീസ് അയച്ചു.