കൊല്‍ക്കത്ത:ബംഗാളില്‍ നടന്ന സിബിഐ നടപടികളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി മൂന്ന് ദിവസമായി കൊല്‍ക്കത്ത മെട്രോ ചാനലില്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു.ധര്‍ണയുടെ വിജയം ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും കൂടി വിജയമാണെന്നും കോടതിയില്‍ നിന്ന് ലഭിച്ചത് അനുകൂല വിധിയാണെന്നും മമത പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഗുജറാത്തിലേക്ക് മടങ്ങണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.ചന്ദ്രബാബു നായിഡു സമരപ്പന്തലില്‍ എത്തിയതിന് പിന്നാലെയാണ് മമതാ ബാനര്‍ജി ധര്‍ണ്ണ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ശാരദാ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐ എത്തിയതിനെത്തുടര്‍ന്നാണ് ബംഗാളില്‍ അസാധാരണമായ പ്രതിസന്ധികള്‍ തുടങ്ങിയത്.സിബിഐ ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് സി.ബി.ഐ. യെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ വേട്ടയാടല്‍ നിര്‍ത്തണമെന്നും നരേന്ദ്ര മോദി ബംഗാളില്‍ ഭരണ അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് മമത ധര്‍ണ്ണ തുടങ്ങിയത്.