കൊല്‍ക്കൊത്ത:ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി തുടരുന്നു.സിബിഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു.ഞായറാഴ്ച വൈകുന്നേരമാണ് മമത മെട്രോ സിനിമയ്ക്ക് മുന്നില്‍ ധര്‍ണ ആരംഭിച്ചത്.ബോര്‍ഡ്പരീക്ഷ മുന്‍നിര്‍ത്തി എട്ടിന് സത്യഗ്രഹം അവസാനിപ്പിക്കും. തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കും.
അതിനിടെ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ഡി.എം.കെ നേതാവ് കനിമൊഴി എന്നിവര്‍ മമതയെ സമരപ്പന്തലിലെത്തി കണ്ടു പിന്‍തുണ അറിയിച്ചു.തിങ്കളാഴ്ച മന്ത്രിസഭായോഗം സത്യഗ്രഹവേദിയിലാണ് നടത്തിയത്.തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം ഭയന്ന് കൊല്‍ക്കത്തയിലെ സിബിഐ ഓഫീസിന്റെ നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തു.സിബിഐ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് കേന്ദ്രവും ബംഗാളിലെ തൃണമൂല്‍ സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തിങ്കളാഴ്ചയും രൂക്ഷമായി.പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നലെ ബഗഗാള്‍ വിഷയത്തില്‍ സ്തംഭിച്ചു.