തിരുവനന്തപുരം:തന്റെ മരണാനന്തരം യാതൊരു ചടങ്ങുകളും വേണ്ടെന്ന് കവയിത്രി സുഗതകുമാരി.സര്‍ക്കാരിന്റെ ഔദേ്യാഗിക ആദരവും പൊതുദര്‍ശനവും പാടില്ലെന്നും സുഗതകുമാരി പറഞ്ഞു.മതപരമായ യാതൊരു ചടങ്ങുകള്‍ വേണ്ട.ശരീരത്തില്‍ റീത്തും പൂവും വേണ്ട.എത്രയും വേഗം ഭൗതിക ശരീരം ശാന്തികവാടത്തില്‍ അടക്കണം.തുടര്‍ന്ന് ചിതാഭസ്മം ശംഖുമുഖത്ത് ഒഴുക്കണം.സഞ്ചയനവും പതിനാറടിയന്തിരവും വേണ്ടെന്നും പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും സുഗതകുമാരി പറഞ്ഞു.മാതൃഭൂമിക്കു നല്കിയ അഭിമുഖത്തിലാണ് സുഗതകുമാരിയുടെ വെളിപ്പെടുത്തല്‍.
മരണശേഷം റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നതെന്നും അത്തരം ശവപുഷ്പങ്ങള്‍ തന്റെ ദേഹത്ത് വയ്ക്കുന്നത് ഇഷ്ടമല്ലെന്നും സുഗതകുമാരി വ്യക്തമാക്കി.ആളുകള്‍ ജീവിച്ചിരിക്കുമ്പോഴാണ് ഇത്തരത്തില്‍ സ്നേഹം കാട്ടേണ്ടതെന്നും അങ്ങനെയുള്ള ഇത്തിരി സ്നേഹം മാത്രംമതിയെന്നും സുഗതകുമാരി പറഞ്ഞു.തന്റെ മരണ ശേഷം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.