കോലഞ്ചേരി:അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനമേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തമായി ശ്വാസോച്ഛാസം നടത്താന്‍ പോലുമാവാത്ത സ്ഥിതിയിലാണ് കുട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.കുട്ടിയെ കണ്ടശേഷം മുഖ്യമന്ത്രി കോലഞ്ചേരി ആശുപത്രിയിലെ ഡോക്ടര്‍മാരെ കണ്ട് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
അതേസമയം വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം ഇന്നു മുതല്‍ നല്‍കിത്തുടങ്ങി.
നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും വിദഗ്ദ്ധസംഘത്തിന്റെ മേല്‍നോട്ടത്തിലാണ് കുട്ടിയുടെ ചികില്‍സ തുടരുന്നത്.