മലപ്പുറം:കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു.ആറു പേര്‍ക്ക് പരിക്ക്. നിലമ്പൂരിലെ പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടമുണ്ടായത്. ശങ്കരന്‍ (70), പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി (50), പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി (50) എന്നിവരാണ് മരിച്ചത്.മരത്തിനടിയില്‍പ്പെട്ട് മൂന്നുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.പരിക്കേറ്റവരെ സമീപത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി കൂടി നിന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.