മലപ്പുറം:ബാലുശ്ശേരിയില്‍ നവജാതശിശുവിനെ അമ്മ കഴുത്തറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ മലപ്പുറത്തും സമാനമായ ക്രൂരത.കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ചേരുര്‍ സ്വദേശി നബീലയേയും ഇവരെ കൊലപാതകം നടത്താന്‍ പ്രരിച്ചിച്ച സഹോദരന്‍ ശിഹാബിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.ശാരീരിക അസ്വസ്ഥതകള്‍ നേരിട്ട നബീലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന നബീലയ്ക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് കഴുത്തറുത്ത് കൊന്നത്.അവിഹിതബന്ധത്തിലുണ്ടായ കുഞ്ഞ് വീടിന് അപമാനമാകുമെന്ന് സഹോദരന്റെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഇന്നലെ ബാലുശേരിയില്‍യില്‍ നടന്ന കൊലപാതകത്തിന്റേയും കാരണം സമാനമാണ്.അവിഹിതബന്ധത്തില്‍ പിറന്ന കുഞ്ഞിനെ അപമാനം ഭയന്നാണ് അമ്മ കൊലപ്പെടുത്തിയത്.