മലപ്പുറം:മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികില്‍സയിലിരുന്ന ആറ് വയസുകാരന് മരിച്ചു.വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടാഴ്ച മുന്‍പ് പനി ബാധിച്ച കുട്ടിയെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഇവിടെ വെച്ചാണ് കുട്ടിക്ക് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്.
ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് വെസ്റ്റ് നൈല്‍ പനി.പനിബാധിച്ച് ഒരു മരണം സംഭവിച്ച പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി.