ന്യൂഡല്‍ഹി: നാവികസേന ഉപ മേധാവി വെസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയൊഴിഞ്ഞ പദവിയിലേക്ക് വൈസ് അഡ്മിറലായി മലയാളിയായ അജിത്ത് കുമാര്‍ ചുതലയേറ്റു. ന്യൂഡല്‍ഹിയില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ വൈസ് അഡ്മിറല്‍ കരംബീര്‍ സിങ്ങില്‍നിന്ന് അജിത്കുമാര്‍ ചുമതല ഏറ്റുവാങ്ങി.

എറണാകുളം സ്വദേശിയായ അജിത്കുമാര്‍ ഏഴിമല നാഷണല്‍ ഡിഫന്‍സ് അക്കാദമി മേധാവിയായിരുന്നു. 1981 ജൂലൈ ഒന്നിനാണ് ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നത്.

മിസൈല്‍ പീരങ്കി അഭ്യാസത്തില്‍ പ്രാവീണ്യം നേടിയ അദ്ദേഹത്തിന് 2009 ല്‍ ഫ്‌ളാഗ് റാങ്ക് ലഭിച്ചു. ഐഎന്‍സ് ദ്രോണാചാര്യയുടെ കമാന്‍ഡിങ് ഓഫീസര്‍, മുംബൈ വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് സ്റ്റാഫ് ഓഫീസര്‍, മാരിടൈം വാര്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍, ഈസ്‌റ്റേണ്‍ ഫ്‌ളീറ്റ് ഫ്‌ളാഗ് ഓഫീസര്‍, നാവിക ആസ്ഥാനത്തെ എച്ച്.ആര്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.