ന്യൂഡല്‍ഹി: മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയായ അനിതയുടേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.