എറണാകുളം : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും, ഡബ്ല്യുസിസിയുടെ പരാതിയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു. ഹൈക്കോടതി റിട്ടയര്‍ഡ് ജഡ്ജി ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനില്‍ റിട്ടേയേഡ് ഐഎഎസ് ഉദ്യോഗസ്ഥ വത്സലകുമാരി, പ്രമുഖ നടി ശാരദ എന്നിവരും അംഗങ്ങളായിരുന്നു. ഈ കമ്മീഷന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും ജസ്റ്റിസ് ഹേമ കമ്മീഷന് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ ചില അളുകള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും കമ്മീഷന് മൊഴി ലഭിച്ചു. പല നടീനടന്മാരും ഇത്തരം ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നു. കുറ്റവാളികളെ സിനിമാമേഖലയില്‍ നിന്നും മാറ്റി നിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളും നിയമനിര്‍മ്മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമ വ്യവസായത്തില്‍ ്സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്നങ്ങള്‍ റിപ്പോര്‍്ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുവര്ക്കുള്ള അടി്സ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുപോലും വീഴ്ചയുണ്ടാകുന്നു. ആവശ്യത്തിന് ടോയിലൈറ്റ് സൗകര്യങ്ങളോ , വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ പല സെറ്റുകളിലും ഒരുക്കാറില്ല. സെ്റ്റുകളില് ലഹരി ഉപയോഗം ഉണ്ട്. ഇത് സ്ത്രീകള്‍ക്കടക്കം പലവിധ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ചൂഷണങ്ങള്‍ ഒഴിവാക്കാന്‍ ശക്തമായ നിയമനടപടിയാണ് കമ്മീഷന് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദശം. ഇതിനായി ശക്തമായ നിയമം കൊണ്ടുവരണം. ട്രൈബ്യൂണല്‍ രൂപീകരിക്കണം. 300 പേജുള്ള റിപ്പോര്‍ട്ടും ആയിരത്തോളം അനുബന്ധരേഖകളും നിരവധി ഓഡിയോ വീഡിയോ പകര്‍പ്പുകളും അടങ്ങിയ റിപ്പോര്‍ട്ടാണ് കമ്മീഷന് മുഖ്യമന്ത്രിക്ക് നല്‍കിയത്.