ചാത്തന്നൂര്‍:ശബരിമലയില്‍ കയറാനാവാതെ ദളിത് മഹിളാ ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായ മഞ്ജുവും മടങ്ങി.പ്രതികൂല കാലാവസ്ഥയും സമയം സന്ധ്യയായതും സുരക്ഷാ പാളിച്ചയുണ്ടാകുമെന്നു പോലീസ് അറിയിച്ചതുകൊണ്ടുമാണ് താന്‍ മടങ്ങുന്നതെന്നാണ് മഞ്ജു പറഞ്ഞത്.ഇനിയും മല കയറാനെത്തുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സാമൂഹ്യ പ്രവര്‍ത്തക കൂടിയായ മഞ്ജുവിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് പ്രധാനമായും അനുമതി നിഷേധിച്ചതെന്നാണ് അറിയുന്നത്.തീരുമാനം പിന്‍വലിച്ച് പൊലീസ് സുരക്ഷയിലാണ് ഇവര്‍ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങിയത്.
അതേസമയം മഞ്ജുവിന്റെ ചാത്തന്നൂരിലെ വീടിനു നേര്‍ക്ക് ഒരു സംഘം ആക്രമണം നടത്തി.നേരത്തേ ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.ആക്രമികള്‍ വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.