പമ്പ:ശബരിമല ദര്‍ശനത്തിനായി ഒരു യുവതികൂടി പമ്പയിലെത്തി. ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം അറിയിച്ച് ഒരു യുവതി കൂടി പമ്പയിലെത്തി.ദളിത് മഹിളാ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായ കൊല്ലം ചാത്തന്നൂര്‍ സ്വദേശിനി മഞ്ജുവാണ് മലചവിട്ടാന്‍ എത്തിയത്.38 കാരിയായ മഞ്ജു പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി തനിക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു.താന്‍ എത്തിയത് പ്രതിഷേധിക്കാനല്ലെന്നും വിശ്വാസിയാണെന്നും
മഞ്ജു പൊലീസിനെ അറിയിച്ചു. എഡിജിപിമാരായ മനോജ് എബ്രഹാം,അനില്‍കാന്ത്,ഐജി ശ്രീജിത്ത് എന്നിവരുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ സാഹചര്യം വിലയിരുത്തുകയാണ്.
ശബരിമല ദര്‍ശനത്തിന് എത്തുന്നവരുടെ പശ്ചാത്തലം കൂടി പരിശോധിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.മഞ്ജു ഇപ്പോള്‍ പൊലീസ് സ്റ്റേഷനിലാണ്.സുരക്ഷ നല്‍കാന്‍ തീരുമാനിച്ചാല്‍ അല്‍പ്പസമയത്തിനകം പൊലീസ് ജീപ്പില്‍ മഞ്ജുവിനെ പമ്പയിലെത്തിക്കും.